റിയാസ്​

കാപ്പ വിലക്ക് ലംഘിച്ച പ്രതി അറസ്റ്റിൽ

തി​രൂ​ർ: ഗു​ണ്ടാ​പ്ര​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ (കാ​പ്പ) പ്ര​കാ​രം ഒ​രു​വ​ർ​ഷ​ത്തേ​ക്ക് മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ര​വേ​ശ​ന വി​ല​ക്കു​ണ്ടാ​യി​രു​ന്ന പ​ടി​ഞ്ഞാ​റേ​ക്ക​ര സ്വ​ദേ​ശി വി​ല​ക്ക് ലം​ഘി​ച്ച​തി​ന് അ​റ​സ്റ്റി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പ​ടി​ഞ്ഞാ​റേ​ക്ക​ര റി​യാ​സി​നെ​യാ​ണ് (32) മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം തി​രൂ​ർ ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി​യും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്ന്, ക​വ​ർ​ച്ച, കൊ​ല​പാ​ത​ക​ശ്ര​മ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ മ​ല​പ്പു​റം ജി​ല്ല​യി​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് തൃ​ശൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്.​ഐ വി. ​ജി​ഷി​ൽ, എ.​എ​സ്.​ഐ പ്ര​തീ​ഷ് കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ ഷി​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ ഉ​ണ്ണി​ക്കു​ട്ട​ൻ, സു​ഭാ​ഷ്, ജി​നേ​ഷ്, ആ​ന്റ​ണി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Kappa violated The accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.