കായംകുളം: ഗവ. എൽ.പി -യു.പി സ്കൂളുകളിലും ബോയ്സ് സ്കൂളിലും മോഷ്ടാക്കൾ കയറി പണവും മൊബൈൽ ഫോണുകളും അപഹരിച്ചു. സെന്റ് ബേസിൽ മലങ്കര സിറിയൻ കാത്തലിക് ചർച്ചിലും കവർച്ച നടത്തി.
ഗവ. യു.പി സ്കൂളിൽനിന്ന് നാല് മൊബൈൽ ഫോണുകളും 19,600 രൂപയുമാണ് നഷ്ടമായത്. ബോയ്സിൽനിന്നും ആയിരം രൂപയും മോഷ്ടിച്ചു. ഓഫിസിന്റെ വാതിൽ തകർത്ത് കയറി അലമാരകൾ തകർത്താണ് മോഷണം നടത്തിയത്. കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി നൽകാനായി സൂക്ഷിച്ച മൊബൈലുകളാണ് നഷ്ടമായത്. എൽ.പിയിലെ അലമാര കുത്തി തുറന്നെങ്കിലും ഒന്നും നഷ്ടമായില്ല.
ചർച്ചിലെ നേർച്ചവഞ്ചി കഴിഞ്ഞ ഞായറാഴ്ച തുറന്നതിനാൽ പണം നഷ്ടമായില്ല. പള്ളി കുത്തിത്തുറന്ന് അലമാരകളിൽനിന്ന് പണം അപഹരിച്ചു.
വ്യാഴാഴ്ച രാവിലെ സ്കൂളിൽ അധ്യപകരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കായംകുളം പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.