മകളെ പീഡിപ്പിച്ച പിതാവിന് ആജീവനാന്ത തടവും പിഴയും; മറ്റൊരു മകളെ പീഡിപ്പിച്ച കേസിലെ വിധി 25ന്

മഞ്ചേരി: എടക്കര പോത്തുകല്ലിൽ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ആജീവനാന്ത തടവും 2.10 ലക്ഷം രൂപ പിഴയും. മഞ്ചേരി ഫാസ്​റ്റ്​ ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജി പി.ടി. പ്രകാശനാണ് 55കാരനെ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി നാല് ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയുമാണ്​ വിധിച്ചത്​. തടവ്​ ഒന്നിച്ച്​ അനുഭവിച്ചാൽ മതി. പിഴ അടച്ചാൽ കുട്ടിക്ക് നൽകണം. അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.

2014ലാണ് കേസിനാസ്പദമായ സംഭവം. 16, 17 വയസ്സുള്ള പെണ്‍മക്ക​ളെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. രണ്ടാമത്തെ മകളെ പീഡിപ്പിച്ച കേസിലെ വിധി 25ന് പറയും. കുട്ടികൾ മാതാവിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പോത്തുകല്ല് പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ 17 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ. സോമസുന്ദരൻ ഹാജരായി. പോത്തുകല്ല് എസ്.ഐ ആയിരുന്ന കെ. ദിജേഷ്, സി.ഐമാരായ ടി. സജീവൻ, കെ.സി. സേതു എന്നിവരാണ് കേസന്വേഷിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.