എലത്തൂർ: അടച്ചിട്ട വീടിന്റെ വാതിൽ തുറന്ന് ഏഴ് പവൻ സ്വർണാഭരണവും പണവും കവർന്നു. എലത്തൂർ ഐ.ടി.ഐക്ക് സമീപം മോയിൻകണ്ടി മുജീബിന്റെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
നാലിന് മുജീബും ഭാര്യയും ഡോക്ടറെ കാണാൻ വീട് പൂട്ടി പോയിരുന്നു. സ്കൂൾ വിട്ട് മകൻ അഞ്ചരയോടെ തിരിച്ചെത്തി. മുജീബ് വീടുപൂട്ടി താക്കോൽ വാതിലിനടുത്തുള്ള ബെഞ്ചിനടിയിൽ സൂക്ഷിച്ചിരുന്നു.
താക്കോൽ എടുത്ത് മോഷ്ടാവ് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് മരത്തിന്റെ അലമാര തുറന്ന് രണ്ടു പവന്റെ നെക്ലെയ്സും അഞ്ച് പവന്റെ വളയുമാണ് കൊണ്ടുപോയത്. സ്കൂളിൽനിന്ന് തിരിച്ചെത്തിയ മകൻ വാതിൽ തുറന്ന് അകത്തുകടന്നെങ്കിലും മോഷണവിവരം അറിഞ്ഞില്ല. മുജീബും ഭാര്യയും വീട്ടിലെത്തിയ ശേഷമാണ് മോഷണം നടന്ന കാര്യം മനസ്സിലായത്. എലത്തൂർ പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.