പള്ളുരുത്തി: കുമ്പളങ്ങി പനമ്പുകാട് ചാലിൽ യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ട് പ്രതികൾകൂടി പൊലീസ് പിടിയിലായി. ഒന്നാം പ്രതി കുമ്പളങ്ങി തറേപറമ്പിൽ അണ്ണൻ ബിജുവെന്ന ബിജു(43), രണ്ടാം പ്രതി കുമ്പളങ്ങി ഭജനമഠത്തിന് സമീപം ലാൽജു(38) എന്നിവരെയാണ് എരൂരിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നും നാലും പ്രതികളായ കുമ്പളങ്ങി പുത്തൻകരി വീട്ടിൽ സെൽവൻ (53), കുമ്പളങ്ങി സ്വദേശിനി ഒന്നാം പ്രതി തറേപറമ്പിൽ ബിജുവിെൻറ ഭാര്യ മാളു എന്ന രാഖി(22) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി.
ജൂലൈ ഒമ്പതിന് കുമ്പളങ്ങിയിൽനിന്ന് കാണാതായ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കുമ്പളങ്ങി പഴങ്ങാട് പടിക്കൽ വീട്ടിൽ ആൻറണി ലാസറിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ പിടിയിലായത്. ലാസറിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ ഷോളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കവേ കഴിഞ്ഞ 31ന് ബിജുവിെൻറ വീടിനടുെത്ത ചാലിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി ബിജുവിനെ ലാസറും സഹോദരനും ചേർന്ന് നാല് വർഷം മുമ്പ് മർദിച്ചതിെൻറ വൈരാഗ്യം തീർക്കാൻ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്.
ഇവർ തമ്മിെല വഴക്ക് പറഞ്ഞുതീർക്കാനെന്ന വ്യാജേന ജൂൈല ഒമ്പതിന് ബിജു ലാസറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകി. ശേഷം ബിജുവും രണ്ട് സുഹൃത്തുക്കളും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി വീടിന് സമീപത്തെ ചാലിൽ കുഴിച്ചുമൂടുകയായിരുന്നു.മർദനത്തിനും കുഴിച്ചുമൂടുന്നതിനും സൗകര്യം ഒരുക്കിനൽകിയതിനാണ് രാഖിയെ അറസ്റ്റ് ചെയ്തത്. മൂന്നും നാലും പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. മറ്റ് രണ്ട് പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.