പറവൂർ: വീട്ടിൽ ചാരായം വാറ്റിയ കേസിൽ ഗൃഹനാഥൻ അറസ്റ്റിൽ. കോട്ടയിൽ കോവിലകം കൊടിയൻ ബിജുവിനെയാണ് (53) എക്സൈസ് പിടികൂടിയത്.
എക്സൈസ് അധികൃതർ ബിജുവിന്റെ വീട്ടിൽ എത്തിയപ്പോൾ ഇയാൾ സ്കൂട്ടറിൽ പുറത്തേക്ക് പോകാനിറങ്ങുകയായിരുന്നു. സ്കൂട്ടർ തടഞ്ഞ് പരിശോധിച്ചപ്പോൾ സീറ്റിന്റെ അടിയിൽനിന്ന് ഒരു ലിറ്റർ ചാരായം പിടികൂടി. വീടിന്റെ പിന്നിൽനിന്ന് അഞ്ച് ലിറ്റർ ചാരായവും 20 ലിറ്ററിന്റെ മൂന്ന് കന്നാസും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. മുമ്പ് മൂന്നുതവണ ഇതേ കുറ്റത്തിന് ബിജു പിടിക്കപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.