ന്യൂഡൽഹി: നോയ്ഡയിൽ കഴിഞ്ഞ ദിവസം അമിത വേഗതയിൽ വാഹനമോടിച്ച് കാൽനട യാത്രക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമിതി യൂനിവേഴ്സിറ്റിയിലെ നിയമ വിദ്യാർഥിയായ സാഹിൽ ശർമ അറസ്റ്റിൽ. നാലാം വർഷ നിയമ വിദ്യാർഥി ആണ് സാഹിൽ.
വിദ്യാർഥി അമിത വേഗതയിൽ ഓടിച്ച സ്കോർപിയോ ആദ്യം മൂന്ന് കാറുകളുമായി കുട്ടിയിടിച്ചു. അതിനു ശേഷമാണ് നിയന്ത്രണം വിട്ട വാഹനം റോഡരികിലൂടെ നടന്നുപോകുന്ന 36കാരനെ ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
വിദ്യാർഥിയെ ഉടൻ കസ്റ്റഡിയിലെടുത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യപരിശോധനക്ക് വിധേയനാക്കി. കാർപെന്ററായി ജോലി ചെയ്യുന്ന ലാൽജി ചൗഹാൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ചൗഹാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.