ചിത്രം: @INCUttarPradesh

യു.പിയിൽ കോടതി വളപ്പിൽ അഭിഭാഷകൻ വെടിയേറ്റു മരിച്ചു

​ലഖ്​നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ജില്ലാ കോടതി സമുച്ചയത്തിനുള്ളിൽ വെച്ച്​ അഭിഭാഷകൻ വെടിയേറ്റ്​ മരിച്ചു. കോടതിയുടെ മൂന്നാം നിലയിൽ വെച്ചാണ്​​ ഭൂപേന്ദ്ര പ്രതാപ്​ സിങ്​ കൊല്ലപ്പെട്ടത്​​​. മൃതദേഹത്തിന്​ സമീപത്ത്​ നിന്ന്​ നാടൻ തോക്ക്​ കണ്ടെടുത്തു.

സംഭവസമയത്ത്​ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല​. വിവരമറിഞ്ഞയുടൻ സ്​ഥലത്തെത്തിയ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

'പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അയാൾ ഒറ്റക്കായിരുന്നു. സംഭവസമയത്ത് ചുറ്റും മറ്റാരെയും കണ്ടില്ല. ഫോറൻസിക് സംഘം പരിശോധിക്കുന്നുണ്ട്​. കൊലപാതകത്തിനുള്ള സാഹചര്യം വ്യക്തമല്ല' - ഷാജഹാൻപൂർ പൊലീസ്​ സൂപ്രണ്ട്​ എസ്​. ആനന്ദ്​ പറഞ്ഞു.

പൊലീസ്​ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്​. മുമ്പ്​ ബാങ്ക്​ ജീവനക്കാരനായിരുന്ന ഭൂപേന്ദ്ര പ്രതാപ്​ അഞ്ച്​ വർഷത്തോളമായി അഭിഭാഷകനായി പ്രാക്​ടീസ്​ ചെയ്​ത്​ വരികയാണ്​. 

Tags:    
News Summary - Lawyer Shot Dead in Court Premises in Uttar Pradesh's Shahjahanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.