പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസിൽ ലീഗ് നേതാവ് അറസ്റ്റില്‍

പരപ്പനങ്ങാടി: പാണമ്പ്രയിൽ അക്രമത്തിനിരയായ പെണ്‍കുട്ടികളെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച പരാതിയില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലിംലീഗ് തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് പാണമ്പ്രയില്‍ ബൈക്ക് യാത്രികരായ സഹോദരികളെ ആക്രമിച്ചെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.എച്ച് ഇബ്രാഹിം ഷബീര്‍ ഇടക്കാല ജാമ്യത്തിലാണ്. ഈ സംഭവത്തെ തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും മതവിദ്വേഷം പരത്തുന്ന തരത്തിലും റഫീക്ക് പാറക്കൽ സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റിട്ടെന്നായിരുന്നു പരാതി. കേസില്‍ അടുത്ത ദിവസം പെണ്‍കുട്ടികളുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തും. ഇബ്രാഹീം ഷബീറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി 14ന് വിശദ വാദം കേള്‍ക്കും. റഫീക്ക് പാറക്കലിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Tags:    
News Summary - League leader arrested for abusing girls on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.