മദ്യവിൽപന: രണ്ടുപേർ അറസ്റ്റിൽ

മാവൂർ: അനധികൃത മദ്യവിൽപന നടത്തിയ രണ്ടുപേരെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടുവാട്, പൈപ്പ് ലൈൻ, മാവൂർ ഭാഗങ്ങളിൽ മദ്യവിൽപന നടത്തിയ മാവൂർ അടുവാട് കുന്നത്ത് മീത്തൽ ബേബി (44), മാവുർ പൈപ്പ് ലൈൻ തിരിക്കോട്ട് തൊടികയിൽ ശശിധരൻ എന്ന പൂച്ച ശശി (53) എന്നിവരെയാണ് മാവൂർ സി.ഐ കെ. വിനോദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഹനൻ എന്നിവർ അറസ്റ്റ് ചെയ്തത്. ബിവറേജസ് കോർപറേഷനിൽനിന്ന് ആൾക്കാരെവെച്ച് മദ്യം വാങ്ങിപ്പിച്ച് വിൽപന നടത്തുമ്പോഴാണ് അറസ്റ്റ്. നാലര ലിറ്റർ മദ്യവും ഇവരിൽനിന്ന് പിടികൂടി.

മദ്യക്കടത്തിന് നേരത്തേ പൊലീസ് കേസുകളുള്ളവരാണ് ഇരുവരും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജില്ല ജയിലിൽ റിമാൻഡ് ചെയ്തു.

Tags:    
News Summary - Liquor sale Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.