അന്തിക്കാട്: കൊലക്കേസിൽ പരോളിൽ ഇറങ്ങിയ ശേഷം അന്തിക്കാട് ബീവറേജസ് ഔട്ട് ലെറ്റിൽ അക്രമം നടത്തിയയാൾ അറസ്റ്റിൽ. വരിയിൽ നിൽക്കാതെ മദ്യം ആവശ്യപ്പെട്ട് വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊതുമുതൽ നശിപ്പിച്ച കേസിൽ അരിമ്പൂർ പണിക്കെട്ടി രാകേഷ് (43 കുഞ്ഞൻ) ആണ് അറസ്റ്റിലായത്.
കൊലപാതകം ഉൾപ്പെടെ ജില്ലയിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
ഞായറാഴ്ച രാത്രി 7.40നാണ് മദ്യശാലയിൽ അക്രമം ഉണ്ടാക്കിയത്. സ്ഥാപനത്തിലെ ബില്ലിങ് മെഷീൻ വലിച്ചെറിഞ്ഞ് തകർത്തു. ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ വാൾ വീശി. അന്തിക്കാട് ഇൻസ്പെക്ടർ അനീഷ് കരീമും ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എസ്.സി.പി.ഒ സോണി, സി.പി.ഒമാരായ ഷറഫുദ്ദീൻ, സിജു, അമൽ കൃഷ്ണ എന്നിവരും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2003ൽ ഐനസ് ആൻറണി വധക്കേസിലെ ഒമ്പതാം പ്രതിയാണ് രാകേഷ് എന്ന് അന്തിക്കാട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.