ആലപ്പുഴ: വ്യാജ അഭിഭാഷകക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ്. ഒളിവിൽ കഴിയുന്ന ആലപ്പുഴ രാമങ്കരി നീണ്ടശ്ശേരി സെസി സേവ്യർക്കെതിരെയാണ് (27) ആലപ്പുഴ നോർത്ത് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഈ മാസം 17ന് ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാെല ഉടൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം പൊലീസിന് അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സെസി സേവ്യറിന് നിയമബിരുദമില്ലെന്ന് കാണിച്ച് ആലപ്പുഴ ബാർ അസോസിയേഷന് ലഭിച്ച ഉൗമക്കത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ വ്യാജ അഭിഭാഷകയാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരത്തെ അഭിഭാഷകെൻറ എൻറോൾ നമ്പർ ഉപയോഗിച്ചാണ് സെസി അസോസിയേഷനിൽ അംഗത്വമെടുത്തത്. തുടർന്ന് എക്സിക്യൂട്ടിവിലേക്ക് മത്സരിച്ച് വിജയിക്കുകയും ലൈബ്രറിയുടെ ചുമതല വഹിക്കുകയും ചെയ്തു.
തട്ടിപ്പ് കെണ്ടത്തിയതോടെ 24 മണിക്കൂറിനകം യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാർ അസോസിയേഷൻ നോട്ടീസ് നൽകി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. നോർത്ത് പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയി. ഇതിനിടെ, ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാനെത്തിയ സെസി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതറിഞ്ഞ് നാടകീയമായി മുങ്ങി. അന്ന് കടന്നുകളയാൻ അഭിഭാഷകരടക്കമുള്ളവരുടെ സഹായവും കിട്ടിയിരുന്നു.
പ്രതിയെക്കുറിച്ച വിവരം ലഭിക്കുന്നവർ സമീപെത്ത പൊലീസ് സ്റ്റേഷനിലും ഫോൺ നമ്പറുകളിലും അറിയിക്കമെന്ന ലുക്ക്ഔട്ട് നോട്ടീസിൽ ചിത്രവും ഉൾെപ്പടുത്തിയിട്ടുണ്ട്. ആലപ്പുഴ ഡിവൈ.എസ്.പി ആലപ്പുഴ: 9497990041, ആലപ്പുഴ നോർത്ത് സി.ഐ-9497987058, എസ്.ഐ-9497980298, സ്റ്റേഷൻ-0477 2245541.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.