പോക്സോ കേസ് പ്രതിയായ മറുനാടൻ തൊഴിലാളിയെ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്ത് മാഹി പൊലീസ്

മാഹി: ജാർഖണ്ഡ് സ്വദേശിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയെ ബംഗ്ലാദേശ് ബോർഡറിനടുത്ത ഗ്രാമത്തിൽ നിന്ന് മാഹി പൊലീസ് അറസ്റ്റ് ചെയ്തു. സഞ്ജിത് ഷിൽ (23) എന്നയാളാണ് പിടിയിലായത്. നിർമാണ തൊഴിലാളിയാണ് ഇയാൾ.

ചൈൽഡ് ലൈനിന്റെ പരാതി പ്രകാരം പള്ളൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്റ്റ്. മാഹി സർക്കിൾ ഇൻസ്‌പെക്ടർ എ. ശേഖറിന്റെ നേതൃത്വത്തിൽ ക്രൈം സ്വക്വാഡ് സ്പെഷൽ ടീം അംഗങ്ങളായ  എ.എസ്.ഐ  എം. സുനിൽകുമാർ, ഹെഡ് കോൺസ്റ്റബിൾ വിനീഷ്‌കുമാർ, കോൺസ്റ്റബിൾ സി.വി. ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പശ്ചിമ ബംഗാളിൽ ചെന്ന് അറസ്റ്റ് ചെയ്തത്.

മൂന്നാഴ്ചയോളം ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ പ്രതിക്കായി നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗ്ലാദേശിനടുത്തുള്ള വെസ്റ്റ് ബംഗാളിലെ ബേട്ടായി എന്ന ഗ്രാമത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ബംഗാളിലെ കോടതിയിൽ ഹാജരാക്കിയ ശേഷം പുതുച്ചേരിയിൽ കൊണ്ടുവന്നു. തുടർന്ന് ശനിയാഴ്ച പുതുച്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Tags:    
News Summary - mahe police arrests pocso case culprit from west bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.