ജോലിതേടി ചെന്നൈയിലെത്തുന്ന യുവതികൾക്ക് സിനിമയിലും ടിവി സീരിയലുകളിലും അഭിനയിപ്പിക്കാമെന്നും സ്വകാര്യ കമ്പനികളിൽ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് ലൈംഗിക തൊഴിലിലെത്തിക്കുന്ന മലയാളി പിടിയിൽ. തൃശൂർ മുരിയാട് സ്വദേശി കിരൺ കുമാർ (29) ആണ് അണ്ണാനഗറിലെ വീട്ടിൽ നിന്ന് അറസ്റ്റിലായത്.
അണ്ണാനഗർ മൂന്നാം സ്ട്രീറ്റിലെ ഒരു വീട്ടിൽ പെൺവാണിഭ ഇടപാടുകൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കിരൺ കുമാർ പിടിയിലായത്. ഒരു വിദേശ വനിത ഉൾപ്പെടെ രണ്ടു സ്ത്രീകളെ പൊലീസ് അവിടെ നിന്ന് രക്ഷിച്ചു.
കിരൺ ഇടനിലക്കാരനായി നിന്നാണ് പെൺകുട്ടികളെ അപ്പാർട്ടുമെന്റുകളിലും ബംഗ്ലാവുകളിലും കൊണ്ടുപോയിരുന്നത്. കിരണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇടപാടുകളിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കിരണുമായി ഇടപാടുകൾ നടത്തിയിരുന്നവർ ആരൊക്കെയാണെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.