നോയിഡ: ഉത്തർപ്രദേശിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി മൂന്നുവർഷത്തോളം ആൾമാറാട്ടം നടത്തി ജീവിച്ചയാൾ അറസ്റ്റിൽ. സുഹൃത്തിനെ കൊലപ്പെടുത്തി തെൻറ മൃതദേഹമാണെന്ന് വരുത്തിയായിരുന്നു ആൾമാറാട്ടം. 34കാരനായ രാകേഷാണ് ബുധനാഴ്ച പൊലീസിെൻറ പിടിയിലായത്. 2018 ഫെബ്രുവരിയിലാണ് ഭാര്യയെയും മക്കളെയും രാകേഷ് കൊലപ്പെടുത്തിയത്. 27കാരിയായ ഭാര്യ രത്നേഷ്, മക്കൾ ആവ്നി (മൂന്ന്), അർപിത്(ഒന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ വീടിെൻറ ബേസ്മെൻറിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. ഇവ പൊലീസ് കണ്ടെടുത്തു. ഭാര്യയെയും മക്കളെയും കൊന്നശേഷം ഇയാൾ സുഹൃത്തായ രാജേന്ദ്രയെയും കൊലപ്പെടുത്തി. രാജേന്ദ്രയുടെ മൃതദേഹം വികൃതമാക്കിയ ശേഷം സ്വന്തം തിരിച്ചറിയൽ രേഖകൾ സമീപം ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ രാേകഷ് കൊല്ലപ്പെട്ടുവെന്ന് പൊലീസ് അടക്കമുള്ളവർ വിശ്വസിച്ചു. പ്രണയബന്ധം തുടരാൻ വേണ്ടിയാണ് രാകേഷ് കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
2018 ഫെബ്രുവരിയിൽ ഗ്രേറ്റർ നോയിഡയിലെ ബിസ്രാക് പൊലീസ് സ്റ്റേഷനിൽ രത്നേഷിെൻറ പിതാവ് മകളെയും കുട്ടികളെയും കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. 27കാരിയായ മകളെയും മൂന്നും ഒന്നും വയസുള്ള പേരക്കുട്ടികളെയും മരുമകൻ രാേകഷ് തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് രണ്ടുമാസത്തിനുശേഷം രാകേഷിേൻറതാണെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് കാസ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ രാകേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തു. യു.പി പൊലീസ് നടത്തിയ തെളിവെടുപ്പിൽ മൃതദേഹം രാകേഷിേൻറാതാണെന്ന് പിതാവ് ബൻവാരിലാൽ തിരിച്ചറിയുകയും ചെയ്തു. എന്നാൽ, പ്രദേശവാസികൾ രാകേഷല്ല മരിച്ചതെന്നും സുഹൃത്തായ രാജേന്ദ്രയാണെന്നും അറിയിച്ചു. തുടർന്ന് രാജേന്ദ്രയുടെ കുടുംബം മൃതദേഹം ഏറ്റെടുക്കുകയും സംസ്കരിക്കുകയും ചെയ്തു.
ആ സമയയെല്ലാം ജമ്മു-കശ്മീരിലും പഞ്ചാബിലും യു.പിയിലുമെല്ലാം വിവിധ പേരുകളിൽ ആൾമാറാട്ടം നടത്തി ജീവിക്കുകയായിരുന്നു രാകേഷ്. മകനാണ് കൊല്ലപ്പെട്ടതെന്ന മൊഴിയിൽ ബൻവാരിലാൽ ഉറച്ച് നിൽക്കുകയും ചെയ്തു. ഇതോടെ െപാലീസ് ഭാര്യയെയും കുട്ടികളെയും കാണാതായ കേസിലും കൊലപാതക കേസിലും അന്വേഷണം ആരംഭിച്ചു. മൂന്നുവർഷത്തോളം തുടർന്ന അന്വേഷണത്തിൽ രാകേഷ് വ്യാജ േപരുകളിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ചുവരുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ബൻവാരിലാൽ മകെൻറ ക്രൂരകൃത്യത്തിന് കൂട്ടുനിൽക്കുകയായിരുന്നെന്നും കണ്ടെത്തി.
ബുധനാഴ്ച രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ബൻവാരിലാലും അറസ്റ്റിലായി. രാകേഷിനെ കൂടുതൽ ചോദ്യം ചെയ്തതോടെ ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ വീടിെൻറ ബേസ്മെൻറിൽ സംസ്കരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രിതന്നെ പൊലീസ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തു. അസ്ഥികൾ കൂടുതൽ പരിശോധനക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.