പെരിന്തല്‍മണ്ണ: കുഞ്ഞിനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഭാര്യാമാതാവിനെ മര്‍ദിച്ച് പരിക്കേല്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്നാട് സേലം ഓമലൂര്‍ മുത്തംപട്ടി മങ്ങാണിക്കാട് ഗോവിന്ദ രാജിനെയാണ് (31) പെരിന്തല്‍മണ്ണ പൊലീസ് പിടികൂടിയത്. ഭാര്യാമാതാവ് തമിഴ്നാട് ദീവാട്ടിപ്പട്ടി സ്വദേശിനി സാവിത്രിയുടെ പരാതിയിലാണ് അറസ്റ്റ്.
ജൂണ്‍ 14ന് സാവിത്രിയും മകള്‍ തെന്നരസിയും (25) താമസിക്കുന്ന പെരിന്തല്‍മണ്ണയിലെ ക്വാര്‍ട്ടേഴ്സിലേക്ക് ഗോവിന്ദരാജും മറ്റു രണ്ടാളുകളും കയറിച്ചെന്നു. 11 മാസം പ്രായമായ ഇവരുടെ കുട്ടിയെ വിട്ടുകിട്ടുന്നതിന് തെന്നരസി ഗോവിന്ദരാജിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിെൻറ വിരോധത്താല്‍ തെന്നരസിയെയും ഇത് തടയാന്‍ ചെന്ന സാവിത്രിയെയും മർദിച്ചു. മാതാവിനെ ചവിട്ടി പരിക്കേൽപിക്കുകയും ശ്വാസം മുട്ടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
വധശ്രമം അടക്കമുള്ള വകുപ്പുകളിലാണ് കേസ്. ഇതോടെ പ്രതി ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നൗഷാദിെൻറ നേതൃത്വത്തിലുള്ള തുടരന്വേഷണത്തില്‍ പ്രതിയെ തമിഴ്നാട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. മറ്റു രണ്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
ഈ സംഭവത്തിന് ശേഷം ജൂണ്‍ 22ന് തമിഴ്നാട്ടിലെ വീരിയംതണ്ട എന്ന സ്ഥലത്തുണ്ടായ അടിപിടിയില്‍ സാവിത്രിയുടെ മൊഴിപ്രകാരം ഗോവിന്ദരാജിനെതിരെ ദീവാട്ടിപ്പട്ടി പൊലീസും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.