കല്ലടിക്കോട്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പൊലീസ് പിടിയിലായി. കോഴിക്കോട് വടകര ഓർക്കാട്ടേരി ഏറാമല കൊട്ടാരത്ത് അഷ്റഫ് (36) ആണ് പൊലീസ് പിടിയിലായത്. കല്ലടിക്കോട് സ്വദേശി മുഹമ്മദു ബഷീർ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസിലാണ് അറസ്റ്റ്. മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസ്, എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐ അബ്ദുൽ സത്താർ, എ.എസ്.ഐമാരായ ബഷീർ, ഷരീഫ്, സി.പി.ഒ രവി, ചന്ദ്രശേഖരൻ എന്നിവരാണ് കേസന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുതുശേരിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.