കരുനാഗപ്പള്ളി: വിദ്യാർഥിയായ പതിനാറുകാരിയെ ലഹരിവസ്തുകൾ നൽകി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. 2020ൽ വിവിധ കാലയളവിൽ പ്രേമം നടിച്ച് വശീകരിച്ച് മദ്യവും പുകയിലയും മറ്റു മാരക ലഹരിവസ്തുക്കളും സ്ഥിരമായി നൽകിയ ശേഷം നിരവധി തവണ പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി ആലപ്പാട് വെള്ളനാതുരുത്ത് കുന്നുംപുറത്ത് വീട്ടിൽ സച്ചു (27) വിനെ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എ.എസ്.ഐ മാരായ ഷാജിമോൻ, ശ്രീകുമാർ, നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ തൃക്കുന്നപ്പുഴയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. യു.പി സ്കൂളിൽ പഠിക്കുന്ന കാലം മുതലേ പെൺകുട്ടിയെ ഇയാൾ ലഹരി നൽകി പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
യുവാവിന്‍റെ അതിക്രമം മൂലം 2021 മുതൽ പെൺകുട്ടിയെ പുവർഹോമിൽ താമസിപ്പിച്ചുവരുകയായിരുന്നു. കഴിഞ്ഞയാഴ്ച കൗൺസലിങ് നടത്തിയതിനെ തുടർന്നാണ് പ്രതിയുടെ ലൈംഗികാതിക്രമത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാൾ തീരദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്തുവരുന്നതായും കൗമാരക്കാരായ പെൺകുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.