സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തയാൾ പിടിയിൽ

ഇരവിപുരം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്തയാളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം കോട്ടൂർ പടിഞ്ഞാറ്റതിൽ റെയ്മണ്ട് ജോസഫ് (41) ആണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ചൂഷണത്തിനിരയായത്.

നിയമപരമായി വിവാഹം കഴിക്കാതെ ഇരവിപുരം പനമൂടുള്ള ഇയാളുടെ വീട്ടിൽ യുവതിയെ രണ്ടര വർഷക്കാലം താമസിപ്പിച്ചു. ഈ കാലയളവിലാണ് യുവതിയുടെ പക്കൽനിന്ന് സ്വർണവും പണവും കൈക്കലാക്കിയത്. കൂടുതൽ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും ഉപദ്രവിച്ചു.

സ്വകാര്യരംഗങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ മുൻ ഭർത്താവി‍െൻറ പക്കൽ നിന്നും പ്രതി നാല് ലക്ഷം രൂപ കൈക്കലാക്കി. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറി‍െൻറ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, ആന്‍റണി, ദിനേശ് എ.എസ്.ഐ മഞ്ജുഷ, സുരേഷ്, എസ്.സി.പി.ഒ അജി, സി.പി.ഒ ലതീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Man arrested for stealing money and gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.