പോക്സോ കേസിൽ പിടിയിലായയാൾ സ്വയം മുറിവേൽപിച്ചു

ആലപ്പുഴ: പോക്സോ കേസിൽ പൊലീസ് പിടിയിലായയാൾ സ്റ്റേഷനിൽ വെച്ച് ദേഹത്ത് സ്വയം മുറിവേൽപിച്ചു. കരുമാടി തെക്കേ പുതുക്കോടത്ത് വേണുഗോപാല കൈമളാണ് (72) മുറിവേൽപിച്ചത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്റ്റേഷനിൽ വാതിലിനോട് ചേർന്നുള്ള കോൺക്രീറ്റ് പാളി ഇളക്കിയെടുത്ത് ശരീരത്തിൽ മുറിവേൽപിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. കരുമാടിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് റിട്ട. ബി.എസ്.എഫ് ജവാനായ ഇയാൾ പിടിയിലായത്.

Tags:    
News Summary - Man arrested in POCSO case injures himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.