ചെങ്ങമനാട്: വയനാട്ടിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി ചെങ്ങമനാട് സെന്റ് ആന്റണീസ് പള്ളിക്ക് സമീപത്തുനിന്ന് യുവാവിനെ പിടികൂടി. ഒപ്പമുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു.
വയനാട് പനമരം വാഴയിൽ വീട്ടിൽ മുഹ്സീറാണ് (19) പിടിയിലായത്. വ്യാഴാഴ്ച രാത്രി 11.30ഓടെ ദുരൂഹ സാഹചര്യത്തിൽ ബൈക്കിലെത്തിയ ഇവരെക്കുറിച്ച് നാട്ടുകാർ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തി അറസ്റ്റുചെയ്തത്. ഇരുവരും സഞ്ചരിച്ചിരുന്ന KL 12 D 2031 യമഹ ബൈക്ക് മോഷ്ടിച്ചതായിരുന്നു. ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചപ്പോൾ കഴിഞ്ഞ മാസം 14ന് വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷണം പോയതാണെന്ന് അറിഞ്ഞു. തുടർന്ന് വൈത്തിരി പൊലീസ് എത്തി പ്രതിയെയും തൊണ്ടിമുതലും അവിടേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.