ഷാ​ഹു​ൽ

എം.​ഡി.​എം.​എ ക​ട​ത്താ​ൻ ശ്ര​മം; മു​ത്ത​ങ്ങ​യി​ൽ യു​വാ​വ് പി​ടി​യി​ൽ

സു​ൽ​ത്താ​ൻബ​ത്തേ​രി: സി​ഗ​ര​റ്റ് പാ​ക്കി​ൽ ഒ​ളി​പ്പി​ച്ച് എം.​ഡി.​എം.​എ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ന​ല്ല​ളം സ്വ​ദേ​ശി എ​ച്ച്. ഷാ​ഹലിനെ​യാ​ണ് (26) മു​ത്ത​ങ്ങ ചെ​ക്ക്പോ​സ്റ്റി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 15.29 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു.

ബം​ഗളൂ​രു​വി​ൽ നി​ന്ന് ബ​സ്സി​ൽ എ​ത്തി ചെ​ക്ക് പോ​സ്റ്റ് എ​ത്തു​ന്ന​തി​നു​മു​മ്പാ​യി ഇ​റ​ങ്ങി ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നു​ക​യും പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​നി​യി​ലു​മാ​ണ് ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സി​ഗ​ര​റ്റ് പാ​ക്ക​റ്റി​ൽ നി​ന്ന് എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​ത്. സു​ൽ​ത്താ​ൻ​ബ​ത്തേ​രി എ​സ്.​ഐ. കെ.​വി. ശ​ശി​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ് ഷാ​ഹു​ലി​നെ അ​റ​സ​റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Man Arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.