രജിസ്​റ്റർ ചെയ്യാതെ വാക്​സിൻ നൽകി​​െല്ലന്ന്​ അറിയിച്ച ഡോക്​ടറെ യുവാവ്​ ആക്രമിച്ചു

മുംബൈ: മഹാരാഷ്​ട്രയിൽ വാക്സിൻ നൽകണമെങ്കിൽ ആദ്യം രജിസ്​റ്റർ ചെയ്യണമെന്ന്​ ആവശ്യ​െപ്പട്ട ഡോക്​ടറെ കോടാലികൊണ്ട്​ ആക്രമിച്ച 32കാരൻ അറസ്​റ്റിൽ. യവത്​മലിൽ വസന്ത്​ നഗറിലാണ്​ സംഭവം.

32കാരനായ മനോഹർ റാത്തോഡാണ്​ അറസ്​റ്റിലായത്​. കോവിഡ്​ വാക്​സിൻ വിതരണ കേന്ദ്രത്തി​െൻറ ചുമതലയുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ ഡോ. സന്തോഷ്​ ജാദവിന്​ നേരെയായിരുന്നു ആക്രമണം​.

കോവിഡ്​ വാക്​സിനായി രജിസ്​റ്റർ ​െചയ്യാത്തതിന്​ പുറമെ വരി മറികടന്ന്​ ആദ്യമെത്തുകയുമായിരുന്നു ജാദവ്​. ഇതോടെ ഡോക്​ടർ വാക്​സിൻ നൽകാൻ സാധിക്കില്ലെന്ന്​ അറിയിച്ചു. തുടർന്ന്​ കൈയിലുണ്ടായിരുന്ന കോടാലിയെടുത്ത്​ ജാദവ്​ ​ഡോക്​ടറെ ആക്രമിക്കുകയായിരുന്നു.

തുടർന്ന്​ ഡോക്​ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡോക്​ടർ ഒഴിഞ്ഞുമാറിയതിനാൽ വലിയ അപകടം ഒഴിവായതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Man demands Covid 19 vaccination on priority, attacks doctor with axe when refused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.