ന്യൂഡൽഹി: മലാശയത്തിനുള്ളിൽ 42ലക്ഷം രൂപ വിലവരുന്ന ദ്രവരൂപത്തിലുള്ള സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് സ്വദേശി മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിൽ പിടിയിൽ. കോഴിേക്കാട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് പിടിയിലായത്.
900ഗ്രാം സ്വർണമാണ് ഇയാളിൽനിന്ന് പിടികൂടിയത്. തുടർന്ന് സി.ഐ.എസ്.എഫ് ഷരീഫിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച ഉച്ച 2.40ന് ഇംഫാലിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ യാത്ര ചെയ്യുന്നതിനാണ് ഷെരീഫ് വിമാനത്താവളത്തിലെത്തിയത്. സുരക്ഷ പരിശോധനയിൽ അസ്വഭാവികമായി പെരുമാറിയതിനെ തുടർന്ന് സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥർ വിശദമായി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
തുടർന്ന് എക്സ്റേയിൽ മലാശയത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. 909.68 ഗ്രാം ഭാരമുള്ള നാല് പാക്കറ്റ് സ്വർണ പേസ്റ്റാണ് കണ്ടെടുത്തത്. തുടർന്ന് സി.ഐ.എസ്.എഫിലേയും കസ്റ്റംസിലെയും മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർ നടപടികൾക്കായി ഷെരീഫിനെ വിമാനത്താവള അധികൃതർ ഇവർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.