തൊഴിലാളിയെ കൊന്ന്​ മുഖം കരിച്ച്​ 'വ്യാജമരണ'മാക്കി; ഡൽഹിയിലെ 'സുകുമാരക്കുറുപ്പ്'​ പിടിയിൽ

ഗാസിയാബാദ്​: വടക്കുകിഴക്കൻ ഡൽഹിയിലെ കരവാൽ നഗറിൽ ജയിൽ ശിക്ഷയിൽനിന്ന്​ രക്ഷപ്പെടാൻ നിർമാണ തൊഴിലാളിയെ കൊന്ന്​ വ്യാജ മരണം സൃഷ്​ടിച്ച 36കാരൻ അറസ്​റ്റിൽ. മകളെ കൊന്നതിന്‍റെ ജയിൽ ശിക്ഷയിൽനിന്ന്​ രക്ഷപ്പെടാൻ സ്വന്തം രൂപസാദൃശ്യമുള്ള ഒരാളെ കണ്ടെത്തി കൊലപ്പെടുത്തിയ ശേഷം മുഖം കരിച്ച്​ റോഡരികിൽ തള്ളുകയായിരുന്നു ഇയാൾ.

കൊലപാതകത്തിന്​ കൂട്ടുനിന്ന 36കാരന്‍റെ ഭാര്യയെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. 36കാരനായ സുദേഷ്​ കുമാർ ഭാര്യ അനുപമ എന്നിവരാണ്​ അറസ്​റ്റിലായത്​.

2018 മാർച്ചിൽ പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തിയതിന്​ അറസ്റ്റിലായ ആളാണ്​ സുദേഷ്​ കുമാർ. മകളെ കൊലപ്പെടുത്തിയ ​േശഷം തുറസായ ഒറ്റപ്പെട്ട സ്​ഥലത്ത്​ ഉപേക്ഷിക്കുകയായിരുന്നു ഇയാൾ. തുടർന്ന്​ പൊലീസിനെ വഴിതെറ്റിക്കാനായി മകളെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഇയാൾ പൊലീസിൽ നൽകി. തുടർന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ മകളെ കൊന്ന പിതാവ്​ അറസ്റ്റിലാകുകയായിരുന്നു. കോടതി ജയിൽ ശിക്ഷയും വിധി​ച്ചു. കോവിഡ്​ മഹാമാരി സമയത്ത്​ ഇയാൾക്ക്​ പരോൾ ലഭിച്ചിരുന്നു.

പരോളിലിറങ്ങിയതോടെ ജയിൽ ശിക്ഷയിൽനിന്ന്​ രക്ഷപ്പെടാനായി വ്യാജ മരണം സൃഷ്​ടിക്കാനായിരുന്നു സു​േദഷിന്‍റെ ​ശ്രമം. ഇതിനായി വീടിന്‍റെ അറ്റക്കുറ്റ പണിക്കെന്ന പേരിൽ ഇയാൾ മൂന്ന്​ തൊഴിലാളികളെ വീട്ടിലേക്ക്​ വിളിച്ചുവരുത്തി. തന്നോട്​ രൂപസാദൃശ്യം തോന്നുന്ന ഒരാളെ ഇതിൽനിന്ന്​ തെരഞ്ഞെടുക്കുകയും ചെയ്​തു. ശേഷം നവംബർ 19ന്​ വൈകിട്ട്​ 3.30ഓടെ സുദേഷ്​ ബിഹാർ സ്വദേശിയായ നിർമാണ തൊഴിലാളി ഡോമൻ രവിദാസിനെ വീട്ടിലേക്ക്​ വിളിച്ചുവരുത്തുകയും മദ്യം നൽകുകയും ചെയ്​തു.

നിർമാണ തൊഴിലാളി മദ്യലഹരിയിലായതോടെ സുദേഷ്​ മരക്കട്ടിലിന്‍റെ കാൽ ഉപയോഗിച്ച്​ അടിച്ചുകൊല്ലുകയായിരുന്നു. പിന്നീട്​ പേപ്പർ കത്തിച്ച്​ മുഖം കരിക്കുകയും സുദേഷിന്‍റെ ആധാർ കാർ രവിദാസിന്‍റെ പോക്കറ്റിൽ ഇടുകയും ചെയ്​തു. കൊലപാതകത്തെക്കുറിച്ച്​ ഭാര്യ ചോദിച്ചതോടെ ജയിൽശിക്ഷയിൽനിന്ന്​ രക്ഷപ്പെടാനുള്ള പദ്ധതി വെളിപ്പെടുത്തി. പൊലീസ്​ അന്വേഷിക്കു​േമ്പാൾ മൃതദേഹം ഭർത്താവി​േന്‍റതാണെന്ന്​ തിരിച്ചറിയണമെന്ന നിർദേശവും നൽകി. തുടർന്ന്​ രവിദാസിൻറെ മൃതദേഹം സൈക്കിളിൽ കയറ്റി കൊണ്ടുപോയി തുറസായ സ്​ഥലത്ത്​ ഉപേക്ഷിച്ചു.

ആധാർ കാർഡ്​ പോക്കറ്റിൽനിന്ന്​ ലഭിച്ചതോടെ പൊലീസ്​ സുദേഷുമായി ബന്ധപ്പെട്ട്​ അന്വേഷണം മ​ുന്നോട്ടുകൊണ്ടുപോയി. എന്നാൽ പരിശോധനയിൽ മൃതദേഹത്തിൽ സുദേഷുമായി പൊക്കവ്യത്യാസം തോന്നിയതോടെ ​െപാലീസിൽ സംശയം ഉടലെടുക്കുകയായിരുന്നു.

ആധാർ കാർഡ്​ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ ഡൽഹിയിലെ ഇയാളുടെ വീട്ടിലെത്തി ഭാര്യയോ​ട്​ മൃതദേഹം തിരിച്ചറിയാൻ ആവശ്യപ്പെട്ടു. എന്നാൽ സുദേഷ്​ നേരത്തേ നൽകിയ നിർദേശപ്രകാരം ഭാര്യ മൃതദേഹം തിരിച്ചറിയുകയും ചെയ്​തു. എന്നാൽ, തുടർന്ന്​ നടത്തിയ ​അന്വേഷണത്തിൽ​ പൊലീസ്​ സത്യം കണ്ടെത്തുകയായിരുന്നു. തുടർന്ന്​ സുദേഷിനെയും ഭാ​ര്യയെയും പൊലീസ്​ അറസ്റ്റ്​ ചെയ്​തു. രവിദാസിനെ കൊല്ലാൻ ഉപയോഗിച്ച വടിയും സൈക്കിളും പൊലീസ്​ കണ്ടെടുത്തു.  

Tags:    
News Summary - Man out on parole kills mason to fake his death in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.