മുംബൈ: പിറന്നാൾ ദിനത്തിൽ ഷിർദ്ദി സായി ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് വളർത്തുമകളെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണിലെ വിറ്റൽവാഡി സ്വദേശിയായ 45കാരനാണ് അറസ്റ്റിലായത്. 11കാരി മകളെയാണ് ഇയാൾ ക്രൂരതക്കിരയാക്കിയത്.
ആക്രിവിൽപ്പനക്കാരനായ ഇയാൾ ഹരിയാന സ്വദേശിയാണ്. ഭാര്യയും ഇയാളും വേറെയാണ് താമസിക്കുന്നതെങ്കിലും ഇടക്കിടെ വീട്ടിൽ വരാറുണ്ട്. ഭാര്യക്ക് ഇയാളുമായുള്ള ബന്ധത്തിൽ ഒരു പെൺകുട്ടിയും നേരത്തെയുണ്ടായിരുന്ന മറ്റൊരു ബന്ധത്തിൽ 11കാരിയായ വേറെ പെൺകുട്ടിയുമുണ്ട്.
മാർച്ച് നാലിന് 11കാരിയുടെ ജന്മദിനമായിരുന്നു. അന്ന് പുറത്തുകൊണ്ടുപോയി വസ്ത്രങ്ങൾ വാങ്ങിത്തരാമെന്നും ഷിർദ്ദി സായി ക്ഷേത്രം സന്ദർശിക്കാമെന്നും ഇയാൾ കുട്ടിക്ക് വാക്കുനൽകി. തുടർന്ന് ക്ഷേത്രത്തിന് സമീപത്തെ ഒരു ലോഡ്ജിൽ മുറിയെടുത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ കുട്ടി കാര്യങ്ങൾ അമ്മയോട് പറയുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.