ബംഗളൂരു: കർണാടകയിലെ അത്തിബെലെയിൽ രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മാവന് അറസ്റ്റിൽ. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെൺകുട്ടിയുടെ കൂടെ കാറിൽ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനിടെ നിലവിളിച്ച പെൺകുട്ടിയെ ഇയാൾ മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ തുടക്കത്തിൽ കാർ യാത്രക്കിടെ സഡന്‍ ബ്രേക്ക് ചവിട്ടിയപ്പോൾ മുൻ സീറ്റിലിരുന്ന പെൺകുട്ടി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് ആദ്യം പ്രതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ വാദത്തിൽ സംശയം തോന്നിയ പൊലീസുകാർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മാർട്ടത്തിൽ ലൈംഗികാതിക്രമത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു,
കൂടുതൽ ചോദ്യം ചെയ്യലിനിടെ 31 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അബോധവസ്ഥയിലായ പെൺകുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പെൺകുട്ടി മരിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.