Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightരണ്ട് വയസുകാരിയെ...

രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മാവന്‍ അറസ്റ്റിൽ

text_fields
bookmark_border
Rape
cancel
Listen to this Article

ബംഗളൂരു: കർണാടകയിലെ അത്തിബെലെയിൽ രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മാവന്‍ അറസ്റ്റിൽ. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെൺകുട്ടിയുടെ കൂടെ കാറിൽ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനിടെ നിലവിളിച്ച പെൺകുട്ടിയെ ഇയാൾ മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണത്തിന്‍റെ തുടക്കത്തിൽ കാർ യാത്രക്കിടെ സഡന്‍ ബ്രേക്ക് ചവിട്ടിയപ്പോൾ മുൻ സീറ്റിലിരുന്ന പെൺകുട്ടി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് ആദ്യം പ്രതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ വാദത്തിൽ സംശയം തോന്നിയ പൊലീസുകാർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മാർട്ടത്തിൽ ലൈംഗികാതിക്രമത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു,

കൂടുതൽ ചോദ്യം ചെയ്യലിനിടെ 31 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അബോധവസ്ഥയിലായ പെൺകുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പെൺകുട്ടി മരിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsRape
News Summary - Man rapes & murders 2-year-old niece in Bengaluru, gets arrested
Next Story