ഭോപാൽ: മധ്യപ്രദേശിൽ പഴയ ദുരാചാരത്തിന്‍റെ ഭാഗമായി 50,000 രൂപക്ക് ഭാര്യയെ വിൽക്കാൻ ശ്രമിച്ച് ഭർത്താവ്. വിസമ്മതിച്ചതോടെ ഭർത്താവും ഭർതൃവീട്ടുകാരും േചർന്ന് കിണറ്റിലെറിഞ്ഞ ലദോബായ് എന്ന യുവതിയെ വാച്ച്മാൻ രക്ഷപ്പെടുത്തി. രാജസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജ്ഗഡിലെ ഗുണയിലാണ് സംഭവം.
പഴയ ദുരാചാരമായ ജഗ്ധ പ്രദയുടെ പേരിലായിരുന്നു അതിക്രമം. ഭാര്യയും ഭർത്താവും വഴക്കുകൂടുേമ്പാൾ, ഭാര്യയെ വിൽക്കുന്നതാണ് ജഗ്ധ പ്രദ.
കുടുംബത്തിന്റെ സമ്മതത്തോടെ 50,000 രൂപക്ക് ഭാര്യ ലദോബായ്യെ വിൽക്കാൻ ശ്രമിച്ചതായി ഭർത്താവ് ഗോപാൽ ഗുർജാർ പൊലീസിനോട് സമ്മതിച്ചു. 50,000 രൂപ ഇയാൾ കൈപ്പറ്റുകയും ചെയ്തു. തുടർന്ന്, പണം നൽകിയവർക്കൊപ്പം പോകാൻ യുവതിയെ ഭർത്താവും കുടുംബവും നിർബന്ധിക്കുകയായിരുന്നു. ഇതിന് വിസമ്മതിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തതോടെ കുടുംബം യുവതിയെ കിണറ്റിലെറിയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഗ്രാമത്തിലെ കാവൽക്കാരൻ സ്ഥലത്തെത്തുകയും ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ കരയ്ക്ക് കയറ്റുകയുമായിരുന്നു.
വീട്ടിൽ മൂന്നുപേർ വന്നിരുന്നതായും ഞായറാഴ്ച ഗോപാൽ ഗുർജാറുമായി കരാർ ഉറപ്പിച്ചതായും ലദോബായ് പൊലീസിനോട് പറഞ്ഞു. തുടർന്ന് അവർക്കൊപ്പം പോകാൻ താൻ വിസമ്മതിച്ചു. അടുത്തദിവസം, തിങ്കളാഴ്ച രാവിലെയും അവർക്കൊപ്പം പോകാൻ തന്നെ നിർബന്ധിച്ചു. തുടർന്ന് ഭർതൃമാതാവ് രമതി ബായ്യും ഭർത്താവ് ഗോപാലും തന്നെ തൊട്ടടുത്ത കിണറ്റിലെറിയുകയായിരുന്നു. തുടർന്ന് കാവൽക്കാരനെത്തി തെന്ന രക്ഷപ്പെടുത്തി -യുവതി പറഞ്ഞു.
സംഭവം അറിഞ്ഞതോടെ യുവതിയുടെ പിതാവ് നാരായൻ ഗുർജാർ മകളുടെ അടുത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസെത്തിയതോടെ യുവതിയെ വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.