നിലമ്പൂർ: വീടിനടുത്ത് കളിക്കുന്നതിനിടെ 11കാരനെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കന് പത്തുവർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. മൂത്തേടം കാരപ്പുറം കൽക്കുളം കടമ്പോടൻ യൂസഫിനെയാണ് (51) നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്. 2019 മാർച്ചിലാണ് സംഭവം. എടക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമ പ്രകാരമാണ് ശിക്ഷ.
പിഴ അടക്കാത്ത പക്ഷം മൂന്നുമാസം സാധാരണ തടവ് അനുഭവിക്കണം. പിഴ അടച്ചാൽ അതിജീവിതത്തിന് നൽകണം. എടക്കര ഇന്‍സ്പെക്ടര്‍ ആയിരുന്ന ദീപകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന രതീഷ് എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ ഇൻസ്പെക്ടർ മനോജ് പറയറ്റയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ. ഫ്രാന്‍സിസ് ഹാജരായി. വഴിക്കടവ് പൊലീസ് സ്റ്റേഷനിനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.