ട്രെയിനിൽ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ​ഫോട്ടോ പുറത്തുവിട്ട് റെയിൽവേ പൊലീസ്

കാസർകോട്: ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർഥിനിക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികാതിക്രമം. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ–മംഗളൂർ എക്സ്പ്രസ് ട്രെയിനിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ഇയാൾ തലശ്ശേരിയിൽ നിന്നാണ് ട്രെയിനിൽ കയറിയതെന്നാണ് വിവരം. നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.

വിദ്യാർഥിനിയുടെ പരാതിയിൽ കാസർകോട് റെയിൽവേ പൊലീസാണ് കേസെടുത്തത്. ആദ്യം മോശമായി പെരുമാറിയപ്പോള്‍ താക്കീത് നൽകിയിരുന്നെന്നും സീറ്റില്‍ ഇരിന്നിട്ടും മോശമായി പെരുമാറുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. പ്രതിക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ​പെൺകുട്ടി കൈമാറിയ ഫോട്ടോ പുറത്തുവിട്ടത്. ഇയാളെ കുറിച്ച് അറിയുന്നവർ വിവരം നൽകണമെന്ന് റെയിൽവേ പൊലീസ് എസ്.ഐ എം. രാജ്കുമാർ അഭ്യർഥിച്ചു.

Tags:    
News Summary - Medical student sexually assaulted in train; Railway police released the photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.