ഹരിപ്പാട്: ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. സൗത്ത് ഡൽഹി കൽക്കാജി സ്വദേശിയായ ജലീലാണ് (41) പോലീസ് പിടിയിലായത്. മുട്ടം മണിമല ജംങ്ഷന് സമീപം ആക്രി കച്ചവടം നടത്തിവന്നിരുന്ന ഇയാൾ കഞ്ചാവ് ചില്ലറ വിൽപന നടത്തി വരികയായിരുന്നു.
ആലപ്പുഴ നർക്കോട്ടിക് ഡിവൈഎസ്പി എം.കെ. ബിനുകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫും, ഹരിപ്പാട് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.