ഭോപാൽ: മധ്യപ്രദേശിലെ ഹോഷങ്കാബാദിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ. ശനിയാഴ്ച സോഹഗ്പുർ പ്രദേശത്തെ വീടിന്‍റെ മേൽക്കൂരയിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു അഞ്ചുവയസുകാരിയുടെ മൃതദേഹം.
ശനിയാഴ്ച പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്യുകയും ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പറയുന്നു.
ശനിയാഴ്ച മൂന്നുമണിയോടെയാണ് അഞ്ചുവയസുകാരിയെ കാണാതാകുന്നത്. കുട്ടിയെ വീട്ടുകാർ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നാട്ടുകാർക്കൊപ്പം ഗ്രാമം മുഴുവൻ തെരയുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
തുടർന്ന് വീടിന്‍റെ മുകളിൽ പരിശോധിച്ചപ്പോൾ അവിടെ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്സോ പ്രകാരമാണ് കേസ്. പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.