ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല; പതിനാലുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് പതിനാലുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് കുട്ടിയെന്നാണ് ലഭിക്കുന്ന വിവരം.

പതിനാലുകാരൻ പഠനം അവസാനിപ്പിച്ചിരുന്നതായാണ് വിവരം. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അമ്മയുടെ ഫോൺ തരണമെന്നും നിർബന്ധം പിടിച്ചു. ഇതിനു അമ്മ തയാറാകാതിരുന്നതാണ് ആക്രമത്തിന് കാരണം.

ഉറങ്ങിക്കിടന്ന അമ്മയെ കുട്ടി കത്തികൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Tags:    
News Summary - Mobile was not provided to play the game; Fourteen-year-old stabbed and injured his mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.