പോത്തൻകോട് (തിരുവനന്തപുരം): ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. പോത്തൻകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനിൽ വി. അബ്ബാസിനെതിരെയാണ് പരാതി നൽകിയത്.
പഞ്ചായത്ത് ഓഫിസിൽവെച്ചും യാത്രകൾക്കിടയിലും തന്നെ പലതവണ ശാരീരികമായി ഉപദ്രവിച്ചു എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും യുവതി പോത്തൻകോട് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഐ.പി.സി 354,506 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ, മനപൂർവം തനിക്കെതിരെ യുവതി വ്യാജ പരാതി നൽകുകയായിരുന്നുവെന്നാണ് സെക്രട്ടറിയുടെ പ്രതികരണം. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പ് തല നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.