മൂവാറ്റുപുഴ: കീച്ചേരിപ്പടിയിൽ അന്തർസംസ്ഥാന തൊഴിലാളികൾക്കായി മണി ട്രാൻസ്ഫർ, സ്ഥാപനം നടത്തുന്നയാളുടെ പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
മൂവാറ്റുപുഴ വാഴപ്പിള്ളി ഐ.ടി.ആർ ഭാഗത്ത്, അർജുനാണ് (23) പിടിയിലായത്. അർജുൻ നേരത്തേ കോതമംഗലം സ്റ്റേഷൻ പരിധിയിലെ ബൈക്ക് മോഷണത്തിലും നിരവധി കഞ്ചാവ്- മയക്കുമരുന്ന് കേസിലും പ്രതിയാണ്. മൂവാറ്റുപുഴ ഡിവൈ.എസ്.പി, എസ്. മുഹമ്മദ് റിയാസ് രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘം ആണ് പ്രതിയെ ബംഗളൂരിലെ ഇലക്ട്രോണിക് സിറ്റിയിൽനിന്ന് പിടികൂടിയത്. കീച്ചേരി പടിയിൽ മണി ട്രാൻസ്ഫർ, ട്രെയിൻ ടിക്കറ്റ്, റീചാർജ് ഉൾെപ്പടെ ഉള്ള സ്ഥാപനം നടത്തിവന്ന പശ്ചിമബംഗാൾ സ്വദേശി കട അടച്ച് പുറത്ത് ഇറങ്ങുന്ന സമയത്താണ് ബാഗ് പിടിച്ചുപറിച്ച് സ്കൂട്ടറിൽ കടന്നുകളഞ്ഞത്.
കേസിലെ കൂട്ടുപ്രതിയെയും നഷ്ടപ്പെട്ട പണവും ഉപയോഗിച്ച വാഹനവും പൊലീസ് നേരത്തേ പിടികൂടിയിരുന്നു. പൊലീസ് ഇൻസ്പെക്ടർ സി.ജെ. മാർട്ടിെൻറ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘത്തിൽ എസ്.ഐ ആർ.അനിൽകുമാർ, എ.എസ്.ഐ പി.സി. ജയകുമാർ, സി.പി.ഒമാരായ ബിബിൽ മോഹൻ, സനൽ വി. കുമാർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.