ഭർത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു മക്കളെ ഓടയിലിട്ട് കൊന്ന് ജീവനൊടുക്കി

മംഗളൂരു:വിജയപുരയിൽ ഭർത്താവുമായി വഴക്കിട്ട യുവതി മൂന്ന് പിഞ്ചു മക്കളെ നല്ല ഒഴുക്കുള്ള ഓടയിൽ എറിഞ്ഞ് കൊലപ്പെടുത്തി ജീവനൊടുക്കിയെന്ന് പൊലീസ്.വിജപുര തിക്കോട ജലഗേരി വിതൽവാഡ ടണ്ടയിൽ ഗീത രാമു ചൗഹാൻ ആണ് (32)കടുംകൈ ചെയ്തത്.ഇവരുടെ മക്കളായ സൃഷ്ടി(ആറ്),സമർത്ഥ(നാല്), കൃഷ്ണ (മൂന്ന്) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഭർത്താവ് രാമു ചൗഹാനും ഗീതയും വഴക്കിട്ടതായി പൊലീസ് പറഞ്ഞു.ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോൾ ഉറക്കത്തിലായിരുന്ന മൂന്ന് മക്കളേയും വെള്ളത്തിലിടുകയായിരുന്നു.ഞായറാഴ്ച രാവിലെ എഴുന്നേറ്റ രാമു ഭാര്യയേയും മക്കളേയും കാണാതെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് തിക്കോട പൊലീസ് അറിയിച്ചു.

Tags:    
News Summary - mother committed suicide by killing her three children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.