മുംബൈ: ഒളിവിൽ പോയ കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ 'ഡി' കമ്പനിയുമായി ബന്ധമുള്ള അഞ്ച്പേരെ അറസ്റ്റ് ചെയ്ത് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ്. കവർച്ച കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അജയ് ഗണ്ഡ, ഫിറോസ് ചാംദ, സമീർ ഖാൻ, പാപ്പാ പത്താൻ, അംജദ് റെഡ്കർ എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ ഗുണ്ടാതലവൻ ഛോട്ടാഷക്കീലിന്‍റെ സഹോദരി ഭർത്താവ് സലിം ഖുറേഷിയെയും വ്യാപാരി റിയാസ് ബാട്ടിനെയും കവർച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതികരെ എം.സി.ഒ.സി.എ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
റിയാസ് ബാട്ടി വെർസോവയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തുകയും 30 ലക്ഷം രൂപ വിലയുള്ള കാറും 7.5 ലക്ഷം രൂപയും ആവശ്യപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.