വധശ്രമം; രണ്ടുപേർ അറസ്റ്റിൽ

പറവൂർ: കോട്ടുവള്ളി തുണ്ടത്തിൽ ജോസഫിന്‍റെ മകൻ ഫ്രാൻസിസിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കോട്ടുവള്ളി സൗത്ത് എലഞ്ഞിവേൽ എനോഷ് (25), മയ്യാർ ഭാഗത്ത് നികത്തിൽ പറമ്പിൽ വീട്ടിൽ നിഗീഷ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടുവള്ളി സെൻറ് സെബാസ്റ്റ്യൻസ് പള്ളിയിലെ പെരുന്നാൾ ആഘോഷ ഭാഗമായുള്ള കലാപരിപാടിക്കിടെയാണ് സംഭവം.

പരിപാടിക്കിടയിൽ ദേഹത്ത് ഇടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നിർദേശാനുസരണം ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐ പ്രശാന്ത് പി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയശേഷം ഇരുവരെയും റിമാൻഡ് ചെയ്തു.

Tags:    
News Summary - murder attempt; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.