കാഞ്ഞങ്ങാട്: വേലേശ്വരം ചാലിങ്കാൽ റോഡിൽ സുശീല ഗോപാലൻ നഗറിൽ നീലകണ്ഠന്റെ (37) കൊലപാതകത്തിൽ കലാശിച്ചത് 200 രൂപയെ ചൊല്ലിയുള്ള തർക്കം.
സഹോദരീ ഭർത്താവ് ബംഗളൂരു സ്വദേശി ഗണേശനെ (65) പ്രതിയാക്കിയാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കൊല്ലപ്പെട്ട നീലകണ്ഠന്റെ മരുമകൻ പെയിന്റ് ജോലിക്കുപോയ വകയിൽ 600 രൂപ ലഭിച്ചിരുന്നുവെങ്കിലും ഇടനിലക്കാരനായിരുന്ന ഗണേശൻ 400 രൂപ മാത്രമേ നൽകിയിരുന്നുള്ളൂ.
200 രൂപ മരുമകന് നൽകാത്തതിനെ നീലകണ്ഠൻ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഗണേശൻ നാടിനെ നടുക്കിയ കൊലപാതകം നടത്തിയതെന്നാണ് സൂചന. കേരളം വിട്ട പ്രതിക്കായി കർണാടകയിലുൾപ്പെടെ പൊലീസ് തിരച്ചിലാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.