മുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോ​ജി അ​ഗ​സ്​​റ്റി​ൻ, ആ​േ​ൻ​റാ അ​ഗ​സ്​​റ്റി​ൻ, ജോ​സു​കു​ട്ടി അ​ഗ​സ്​​റ്റി​ൻ എന്നിവരെ കോടതിയിൽ ഹാജരാക്കിയശേഷം പൊലീസ്​ വാഹനത്തിൽ കൊണ്ടുപോകുന്നു (ഫയൽചിത്രം)

മുട്ടിൽ മരംമുറി: ജാമ്യഹരജി വിധി പറയാൻ മാറ്റി

കൊച്ചി: വയനാട്​ മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികളും സഹോദരങ്ങളുമായ വയനാട് വാഴവറ്റ ആ​േൻറാ അഗസ്​റ്റിൻ, ജോസുകുട്ടി അഗസ്​റ്റിൻ, റോജി അഗസ്​റ്റിൻ, ഡ്രൈവർ വിനീഷ്​ എന്നിവരുടെ ജാമ്യഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. 57 ദിവസമായി ജയിലിലാണെന്നും വനഭൂമിയിൽനിന്നോ വിജ്ഞാപനം ​െചയ്​ത ഭൂമിയിൽനിന്നോ ഈട്ടിത്തടി മുറിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹരജികളിൽ വാദം പൂർത്തിയാക്കിയാണ്​ ജസ്​റ്റിസ്​ വി. ഷേർസി വിധി പറയാൻ മാറ്റിയത്​. േകസ് ഡയറി കോടതി നിർദേശപ്രകാരം അന്വേഷണസംഘം ഹാജരാക്കിയിരുന്നു.

Tags:    
News Summary - Muttil Tree Cutting: Postponed to pronounce verdict on bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.