വൈപ്പിന്‍: എളങ്കുന്നപ്പുഴ ബീച്ചില്‍ കഞ്ചാവുമായി എത്തിയ ഗോവ സ്വദേശിയായ യുവാവിനെ ഞാറയ്ക്കല്‍ എക്സൈസും പൊലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തു. കയാക്കിങ് പരിശീലകനായ എറിക്ക് നിഖില്‍ കോസ്റ്റാബിറാണ് (27) അറസ്റ്റിലായത്. ഇയാളില്‍ നിന്നു 5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദ്, സബ് ഇന്‍സ്പെക്ടര്‍ വി. സുനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റു ചെയ്തത്.എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ എസ്. ജയകുമാര്‍, സിവില്‍ ഓഫിസര്‍ ഗോകുല്‍കൃഷ്ണ, വനിത സിവില്‍ ഓഫിസര്‍ വി. സുസ്മിത, ഡ്രൈവര്‍ രാജി ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.