കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് പൊലീസിെൻറ പിടിയിലായി. നിരവധി കേസുകളില്‍ പ്രതിയായ ഓം പ്രകാശിനെ ഗോവയില്‍ നിന്നാണ് കേരള പൊലീസ് പിടികൂടിയത്. ശനിയാഴ്ചയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. നാളെ കേരളത്തിലെത്തിക്കും.
തിരുവനന്തപുരം പാറ്റൂരില്‍ കാര്‍ തടഞ്ഞ് യുവാക്കളെ വെട്ടിയ കേസില്‍ പ്രതിയാണ് ഓം പ്രകാശ്. ഈ കേസില്‍ വധശ്രമം ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ, ഓം പ്രകാശ് ഒളിവിലായിരുന്നു.
ഇയാള്‍ രാജ്യം വിട്ടുവെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. എന്നാല്‍, കഴിഞ്ഞ ദിവസമാണ് പ്രതി ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന വിവരം ലഭിക്കുന്നത്. ഓം പ്രകാശുമായി പൊലീസ് സംഘം നാളെ തിരുവനന്തപുരത്തെത്തുമെന്നാണ് കരുതുന്നത്.
തലസ്ഥാനത്തെ ഒരു വിഭാഗം ഗുണ്ടകളെ നിയന്ത്രിക്കുന്നത് ഓം പ്രകാശാണെന്ന് പൊലീസ് പറയുന്നു. കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം തലസ്ഥാനത്തെ മണ്ണ് മാഫിയയെ നിയന്ത്രിച്ചിരുന്നത് ഓം പ്രകാശാണ്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് പാറ്റൂരിൽ ഏറ്റുമുട്ടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.