റായ്പൂർ: ഛത്തീസ്ഗഡിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നഴ്സിനെ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആകെ നാല് പ്രതികളാണുള്ളതെന്നും ഒരാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികൾ സംഭവം ഫോണിൽ പകർത്തിയെന്നും പൊലീസിൽ പരാതിപ്പെട്ടാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
മഹേന്ദ്രഗഡ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഹെൽത്ത് സെന്‍ററിൽ നഴ്സ് തനിച്ചാണെന്ന് മനസിലാക്കിയ പ്രതികൾ വൈകുന്നേരം മൂന്ന് മണിയോടെ ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കടക്കുകയും യുവതിയെ കെട്ടിയിട്ട് കൂട്ടബലാംത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
പിന്നീട് യുവതി വീട്ടുകാരെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പ്രതികളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്നും നാലാമനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളിൽ ഒരാൾ 17 വയസുകാരനാണ്.
വാർത്ത പുറത്ത് വന്നതോടെ ഛത്തീസ്ഗഡ് സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഞങ്ങൾക്ക് സംരക്ഷണം വേണം. കുറ്റാരോപിതർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനി ജോലിയിൽ പ്രവേശിക്കില്ലെന്നും ജില്ല ആരോഗ്യ കേന്ദ്രത്തിലെ ചീഫ് ഹെൽത്ത് ഓഫീസർ പ്രതിമ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.