Representational Image

ഭാ​ര്യ​യുടെ ത​ല വെ​ട്ടി​യെ​ടു​ത്ത് ഭർത്താവ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെത്തി

‌ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ‍​യി​ലെ നയാഗർ ജില്ലയിൽ ഭാ​ര്യ​യെ കൊ​ന്ന് ത​ല വെ​ട്ടി​യെ​ടു​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ഭ​ർ​ത്താ​വ്. നാ​യ​ഗ​ർ ജി​ല്ല​യി​ലെ ബി​ദാ​പ​ജു ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ധ​രി​ത്രി(30)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ ഭ​ർ​ത്താ​വ് അ​ർ​ജു​ൻ ബാ​ഗ(35)​നെ പൊലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭാ​ര്യ​ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​മാണ് കൊ​ല​പാതകത്തിലേക്ക് നയിച്ചത്.

ഭാ​ര്യ​യു​ടെ അ​റു​ത്തെ​ടു​ത്ത ത​ല​യു​മാ​യി ബിദപാജു ഗ്രാമത്തിലെ താമസക്കാരനായ അർജുൻ ബാഗ സ്റ്റേ​ഷ​നി​ലെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇ​യാ​ൾ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് ത​ല വെ​ട്ടി​യെടുത്തതെന്ന് പൊലീ​സ് പ​റ​ഞ്ഞു.

തുടർന്ന്, പൊലീസ് നടത്തിയ ​അന്വേഷണത്തിൽ യു​വ​തി​യു​ടെ ത​ല​യി​ല്ലാ​ത്ത ശ​രീ​ര​ം ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ബ​നി​ഗോ​ച്ച പൊ​ലീ​സ് അറിയിച്ചു. 

Tags:    
News Summary - Odisha Man Kills Wife, Walks To Police Station With Severed Head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.