എ.​ആ​ർ. ര​ജീ​ഷ്

കൊ​ല്ലം: വീ​ട്ട​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് മൊ​ബൈ​ൽ ബാ​ങ്കി​ങ് വ​ഴി 8.16 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി കൊ​ല്ലം സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

എ​റ​ണാ​കു​ളം ആ​ലു​വ ആ​ല​ങ്ങാ​ട് ആ​ശാ​രി​പ​റ​മ്പി​ൽ എ.​ആ​ർ. ര​ജീ​ഷ് (34) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ എ​റ​ണാ​കു​ളം ക​തൃ​ക്ക​ട​വി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

തി​രു​മു​ല്ല​വാ​രം സ്വ​ദേ​ശി​നി​യാ​യ അ​റു​പ​ത്തി​യെ​ട്ടു​കാ​രി​യു​ടെ ഫെ​ഡ​റ​ൽ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് പ​ണം ത​ട്ടി​യ​ത്. ബാ​ങ്കി​ൽ അ​ക്കൗ​ണ്ടി​നാ​യി ഇ​വ​ർ ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​ർ ദീ​ർ​ഘ​കാ​ലം ഇ​വ​ർ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ർ​വി​സ്​ പ്രൊ​വൈ​ഡ​ർ സിം ​മ​ര​വി​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ൽ അ​വ​ർ വി​ത​ര​ണം ചെ​യ്ത ഈ ​സിം​കാ​ർ​ഡ് ല​ഭി​ച്ച സം​ഘ​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ബാ​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന സിം​കാ​ർ​ഡി​ലേ​ക്ക് വ​ന്ന മെ​സേ​ജു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വ​ർ മൊ​ബൈ​ൽ ബാ​ങ്കി​ങ്ങി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ഇ​ത് ഉ​പ​യോ​ഗി​ച്ച് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ ഫെ​ഡ്നെ​റ്റ് മൊ​ബൈ​ൽ ബാ​ങ്കി​ങ് ആ​പ്ലി​ക്കേ​ഷ​ൻ മൊ​ബൈ​ലി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ക​യും അ​ത് വ​ഴി മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം ട്രാ​ൻ​സ്​​ഫ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ​ണം ന​ഷ്​​ട​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ കൊ​ല്ലം സി​റ്റി സൈ​ബ​ർ ക്രൈം ​െ​പാ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട നാ​ല് പേ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. നൂ​ത​ന മാ​ർ​ഗ​ത്തി​ലൂ​ടെ പ​ണം ന​ഷ്​​ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട കൊ​ല്ലം ജി​ല്ല ​െപാ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ചി​രു​ന്നു.

സി​റ്റി സി-​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മീ​ഷ​ണ​ർ സോ​ണി ഉ​മ്മ​ൻ​കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ സ്റ്റേ​ഷ​ൻ ഇ​ൻ​സ്​​പെ​ക്ട​ർ എ​ച്ച്. മു​ഹ​മ്മ​ദ്ഖാ​ൻ, എ​സ്.​ഐ​മാ​രാ​യ അ​ബ്ദു​ൽ​മ​നാ​ഫ്, അ​ജി​ത്കു​മാ​ർ, എ.​എ​സ്.​ഐ നി​യാ​സ്, സി.​പി.​ഒ മാ​രാ​യ അ​നീ​ഷ്, സ​തീ​ഷ്​​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - one more arrest in mobile banking fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.