ക്രിമിനൽ കേസിൽപെട്ട യുവാവിനെ തടവിൽ പാർപ്പിക്കാൻ ഉത്തരവ്

മണ്ണഞ്ചേരി: നിരവധി ക്രിമിനിൽ കേസുകളിൽ പ്രതിയായ മണ്ണഞ്ചേരി വെളിയിൽ വീട്ടിൽ ഫൈസലിനെ (37) ആറുമാസം തടവിൽ പാർപ്പിക്കാൻ ആലപ്പുഴ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഉത്തരവ്. കൊലപാതകം, പിടിച്ചുപറി ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കേസുണ്ട്.

കാപ്പ നിയമപ്രകാരമുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഇയാൾക്കെതിരെ പൊലീസ് സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകിയിരുന്നു. തുടർന്ന്, നിശ്ചിത ജാമ്യം നൽകാൻ നിർദേശിച്ചെങ്കിലും ഇത് പാലിക്കാതിരുന്നതിനെത്തുടർന്നാണ് തടവിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്.

സി.ആർ.പി.സി 122 പ്രകാരമുള്ള ജില്ലയിലെ ആദ്യ ഉത്തരവാണിതെന്ന് പൊലീസ് പറഞ്ഞു. സാധാരണ ഇത്തരത്തിൽ ജാമ്യം എടുത്തശേഷവും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാലാണ് കാപ്പ ചുമത്താറുള്ളത്.

Tags:    
News Summary - Order for detention to Criminal case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.