representation image

ഒ.ടി.പി തട്ടിപ്പ്: പ്രവാസി യുവാവിന്റെ ഏഴുലക്ഷം തട്ടിയെടുത്തു

കാഞ്ഞങ്ങാട്: മൊബൈൽ ഫോണിൽ ഒ.ടി.പി സന്ദേശമയച്ച് പ്രവാസി യുവാവിന്റെ ഏഴുലക്ഷം രൂപ തട്ടിയെടുത്തു. പനത്തടി പാടിയിലെ ഷാൽബിൻ മാത്യുവിന്റെ (30) എസ്.ബി.ഐ കള്ളാർ ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്നാണ് പണം തട്ടിയെടുത്തത്. സെപ്റ്റംബർ 20നാണ് സംഭവം.

ഷാൽബിൻ മാത്യു സൗദി അറേബ്യയിലാണ് ജോലിചെയ്യുന്നത്. സോഫ്റ്റ് വെയർ അപ് ലോഡ് ചെയ്യുന്നതിന്റെ ഭാഗമായി ഫോണിലേക്ക് ഒ.ടി.പി സന്ദേശമെത്തുമെന്നും നമ്പർ അറിയിക്കണമെന്നും ഷാൽബിന് സന്ദേശമെത്തിയിരുന്നു.

ഫോണിലെത്തിയ ഒ.ടി.പി നമ്പർ ഷാൽബിൻ വിളിച്ചയാൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ഷാൽബിന്റെ അക്കൗണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടു.

രണ്ട് മിനിറ്റിനുശേഷം 1,98,789 രൂപയും പിൻവലിക്കപ്പെട്ടു. പിതാവ് ടി.വി. മാത്യുവിന്റെ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    
News Summary - OTP Scam-7 lakhs stolen from a non-resident youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.