കൊച്ചി: ഭർത്താവ് രംഗനൊപ്പം എറണാകുളത്ത് കൂലിവേല ചെയ്തും ലോട്ടറി വിറ്റും താമസിച്ചിരുന്ന പത്മ ഈ വർഷം ഏപ്രിൽ മുതലാണ് കടവന്ത്ര എളംകുളത്തെ ചർച്ച് റോഡിലെ വാടകമുറിയിൽ ഒറ്റക്ക് താമസം തുടങ്ങിയത്. നേരത്തേ ഭർത്താവിനൊപ്പം കുറച്ചുകൂടി വലിയ മുറിയിലാണ് ഇവർ താമസിച്ചിരുന്നതെന്ന് വീട്ടുടമ റെജി ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. ഭർത്താവിനൊപ്പം നാട്ടിൽ പോയ ഇവർ പിന്നീട് തനിച്ചാണ് മടങ്ങിയെത്തിയത്. തുടർന്നാണ് ചെറിയ മുറിയിലേക്ക് മാറിയത്. എളംകുളത്ത് എത്തുന്നതിന് മുമ്പ് വൈറ്റില പൊന്നുരുന്നിയിലും മറ്റും ഇവർ താമസിച്ചിരുന്നു. ഇവരുടെ രണ്ട് ആൺമക്കൾ സ്വദേശത്താണുള്ളത്.
തനിക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാത്ത സ്ത്രീയാണ് പത്മയെന്ന് വീട്ടുടമ പറഞ്ഞു. എല്ലാ മാസവും ഒരു ദിവസം മുമ്പേ കൃത്യമായി തുക തരും. അവിടെ താമസിക്കുന്ന പലർക്കും വാടക നൽകാൻ ഇവർ സഹായിക്കാറുമുണ്ടായിരുന്നുവെന്നാണ് അറിഞ്ഞത്. നാട്ടിൽ പോകുന്ന ദിവസങ്ങളിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വെക്കുകയാണ് പതിവ്. വരുന്നതിന് തൊട്ടുതലേന്ന് വരുന്ന വിവരം വിളിച്ചറിയിക്കും. ഇവരെ കാണാനില്ലെന്ന് പത്മയുടെ സഹോദരിയാണെന്ന് പരിചയപ്പെടുത്തിയ സ്ത്രീയാണ് രണ്ടാഴ്ചക്ക് മുമ്പ് വിളിച്ചറിയിച്ചത്. കഴിഞ്ഞ ദിവസവും അവർ വിളിച്ചിരുന്നുവെന്ന് റെജി ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.