(പ്രതീകാത്മക ചിത്രം)

400 കോടിയുടെ ഹെറോയിനുമായി പാക്​ ബോട്ട്​ പിടിയിൽ

77 കിലോ ഹെറോയിനുമായി പാകിസ്​താനിൽ നിന്നുള്ള മീൻപിടുത്ത ബോട്ട്​ ഗുജറാത്ത്​ തീരത്ത്​ പിടിയിലായതായി പ്രതിരോധ വകുപ്പ്​ അറിയിച്ചു. ഇൻഡ്യനും കോസ്റ്റ്​ ഗാർഡും ഗുജറാത്ത്​ ഭീകര വിരുദ്ധ ​വിഭാഗവും സംയുക്തമായി നടത്തിയ ശ്രമത്തിലൂടെയാണ്​ ബോട്ട്​ പിടികൂടിയത്​.

400 കോടിയോളം രൂപ വിലമതിക്കുന്നതാണ്​ പടികൂടിയ ഹെറോയിൻ. പിടിയിലായ മീൻപിടുത്ത ബോട്ടിലുണ്ടായിരുന്ന ആറാളുകളും പിടിയിലായിട്ടുണ്ട്​.

പ്രതിരോധ വകുപ്പിന്‍റെ പി.ആർ.ഒ ഒരു ട്വീറ്റിലൂടെയാണ്​ ബോട്ട്​ പിടികൂടിയത്​ അറിയിച്ചത്​. 'അൽ ഹുസൈനി' എന്ന്​ പേരുള്ള ബോട്ടാണ്​ പിടിയിലായത്​.

Tags:    
News Summary - Pakistani fishing boat carrying 77 kg heroin apprehended in Indian waters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.